കൊച്ചി : കൊച്ചി സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി.ബി. കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. എറണാകുളം സ്വദേശിനി അര്‍ച്ചന രവി ഒന്നാം സ്ഥാനം നേടി. ഇതോടെ എറണാകുളം വീണ്ടും അഭിമാനകൊടുമുടിയിലാണ്.
കൊടുങ്ങല്ലൂര്‍ സ്വദേശിനി ലക്ഷ്മി മേനോന് രണ്ടും തിരുവനന്തപുരം സ്വദേശിനി ജെയിന് തോമസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മാത്രമല്ല, അതായത് എഫ്.ബി.ബി. കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ കേരള 2018 മേഘനാ ഷാജന് , മിസ്റ്റര്‍ ഇന്ത്യ വേള്‍ഡ് 2018 വിഷ്ണു രാജ് മേനോന്, സിനിമാതാരം രാജീവ് പിള്ള എന്നിവര്‍ ഓഡിഷനില്‍ വിധികര്‍ത്താക്കളായി. ഇവരുടെ വിധി നിര്‍ണയം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
കേരളത്തിലെ ആദ്യ 3 സ്ഥാനക്കാര്‍ക്ക് ഫെബ്രുവരി 24ന് നടക്കുന്ന ദക്ഷിണ മേഖലാ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാം. അവിടെ വച്ച് അവരുടെ മെന്റര്‍ ദിയാ മിര്‍സയെ കണ്ടുമുട്ടുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.
മാത്രമല്ല, ദക്ഷിണമേഖലയിലെ 5 സംസ്ഥാനങ്ങളിലെയും ഏറ്റവും അര്‍ഹതയുള്ള ഓരോ മത്സരാര്‍ത്ഥി വീതം, ജൂണില്‍ മുംബൈയില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ്ഫിനാലെയില്‍ തങ്ങളുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.