കൈക്കരുത്തിന്‍റെ കളിയങ്കതട്ട് ഉണർന്നു, സമീക്ഷയുടെ മൂന്നാമത് വടംവലി മത്സരം 21 ശനിയാഴ്ച്ച ന്യൂപോർട്ടിൽ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് വടംവലി ടൂർണമെന്‍റിന് വിസില്‍ മുഴുങ്ങാൻ മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച ന്യൂപോർട്ടിലാണ് മത്സരം. ജൂൺ 21 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മത്സരം തുടങ്ങും. പതിനാറോളം ടീമുകള്‍ കമ്പകയറിൽ കൊമ്പ് കോർക്കും.
വിജയികള്‍ക്കായി ആകെ അയ്യായിരത്തോളം പൌണ്ടാണ് സമീക്ഷ സമ്മാനത്തുകയായി നല്‍കുന്നത്. സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും. മത്സരം കാണാനെത്തുന്നവർക്ക് രുചിയൂറുന്ന കേരളീയ ഭക്ഷണം ലഭ്യമാണ്. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളാകും. ടൂർണമെന്‍റിന്‍റെ ചിട്ടയായ നടത്തിപ്പിനായി പത്തോളം സബ്കമ്മിറ്റികളിലായി നൂറിലേറെ വളണ്ടിയർമാരാണ് രാപകലില്ലാതെ പ്രവർത്തിക്കുന്നത്.
ലൈഫ് ലൈൻ മോർട്ഗേജ് ആൻഡ് ഇൻഷുറൻസ്, ഏലൂർ കൺസൾട്ടൻസി, എബിഎസ് ലോയേഷ്‌സ്, ടേസ്റ്റി ബോക്സ്, മാക്സ് ആയുർ, മന്ന ഫുഡ് കോർണർ, GIA ട്രാവൽ ആൻഡ് ഹോളിഡേയ്‌സ്, T- ജംഗ്ഷൻ, കൈരളി സ്‌പൈസസ്, എന്നിവരാണ് മത്സരത്തിന്‍റെ പ്രായോജകർ.
