മടക്കമാവേലി…..(ഹരി ചാരുത)

മടങ്ങുന്നു ഞാനിതായെങ്കിലും മനഃപൂർവംമറന്നിട്ടു പോകുന്നുവെൻ്റെയോലക്കുടപഴകി ദ്രവിച്ചങ്ങുപോകിലും, വരുംകാല-പ്രളയത്തിൽ ഒരു ജീവനെയെങ്കിലു, മതിലേറ്റാം! മരിക്കും മുന്നേ, മണ്ണിന്നടിയിൽപ്പെട്ടുപോയോർമറക്കാതെ പറയുവാനേല്പിച്ചയാശംസകൾതലങ്ങും വിലങ്ങുമായ് കുഴഞ്ഞേ പോയെങ്കിലുംതകരാതൊരു വാക്കുണ്ടതു കേട്ടീടുക: “മരിക്കാൻ നേരം തുള്ളിയിറ്റിച്ചു, പിന്നെത്താഴ്ത്താൻമറക്കാതവശേഷിപ്പിക്കണം മണ്ണിത്തിരിമദിച്ചേ പോകിൽ, നിൻ്റെ പിണത്തെ മൂടാനൊട്ടുമൺപൊടിക്കേറെക്കാലം കാത്തുകാത്തിരിക്കേണം!അപ്പോഴും പേമാരികൾ നീർത്തിയ പരമ്പതിൽഅസ്ഥികൾ ചേർത്തേവച്ചു...