മഞ്ഞ് പൂത്ത വെയില്‍ മരം (കഥകൾ) ശിവ നന്ദ സി എൽ എസ് (2014) (ബി ജി എന്‍ വര്‍ക്കല)

അജ്ഞാതരായ പല എഴുത്തുകാരും അമേയമായ രചനകളുടെ ഉടമകളാണ് എന്ന് കാണാം. ഒരു വ്യക്തി, അപരനാമത്തിലോ, മറ്റൊരാളിലൂടെയോ എഴുതുവാൻ ശ്രമിക്കുന്നത് മിക്കപ്പോഴും ചില സാമൂഹിക കാരണങ്ങൾ മൂലമാണ്. ചിലപ്പോഴവ രാഷ്‌ട്രീയമാകാം. ചിലപ്പോൾ മതപരമാകാം. ഇവ രണ്ടുമല്ലാത്ത ഒരു കാരണം ഉണ്ട് നമ്മുടെ സമൂഹത്തിൽ. അത് പെണ്ണെഴുത്ത്...