അക്ഷരം (അളകനന്ദ‌)

ബസിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ചെറിയൊരാൾക്കൂട്ടം .. റോഡരികിലെ വാകമരച്ചുവട്ടിൽ ആരോ വീണു കിടക്കുന്നു.. ആരാവും ? കാലുകൾ അങ്ങോട്ടേക്ക്.. ഒന്നേ നോക്കിയുള്ളു.. പൂക്കൾ നീർത്തിയിട്ട ചുവന്ന പരവതാനിയിൽ നിർന്നിമേഷനായി അയാൾ കിടക്കുന്നു.. വെറും നിലത്ത്.. നിസംഗതയുടെ ശാന്ത ഗാംഭീര്യത്തിലും ചുണ്ടുകളിൽ ഒരു പുഞ്ചിരി തങ്ങി...