പെട്രോൾ, ഡീസൽ കാറുകൾ ബ്രിട്ടൻ നിരോധിക്കുന്നു ……..

ലണ്ടൻ: പുതിയ ‘ഹരിത’ വ്യവസായ വിപ്ലവത്തിനായുള്ള പദ്ധതികൾ അനാവരണം ചെയ്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. 2030 മുതൽ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന‌ നിരോധിക്കുന്നതടക്കമുള്ള പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌‌. 2035ഓടെ ഹൈബ്രിഡ്‌ കാറുകളും നിരോധിക്കും. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് റോഡ്‌ ഗതാഗതം കാർബൺ...

അവസാനം മലകയറുന്ന തീര്‍ഥാടകര്‍ ക്ഷേത്രനട അടയ്ക്കുന്ന രാത്രിഒന്‍പത് മണിക്ക് മുന്‍പായി സന്നിധാനത്ത് എത്തുന്നത് ഉറപ്പാക്കാൻ തീരുമാനം….

പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. ഹൈ...

എം.ബി.ബി.എസ്. സീറ്റ് അലോട്ട്‌മെന്റ് – സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്: ഐ.എം.എ

എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആശങ്കകള്‍...

വേണം 26,600 ലിറ്റർ സാനിറ്റൈസർ, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ്

വേണം 26,600 ലിറ്റർ സാനിറ്റൈസർ, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ് ** ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്‌സ്** വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ വേണ്ടത്...

ഹരിഹരസുതാമൃതം – ഭാഗം 4 (സുജ കോക്കാട് )

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ഋഷീശ്വരനായെത്തിയ ശ്രീ പരമേശ്വരൻ തന്റെ വാഹനമായ കാളയെ സമീപത്തുള്ള ഒരു കാട്ടിൽ കെട്ടിയതിനുശേഷമാണ് രാജാവിന്റെ മുന്നിലെത്തിയത്. ആ സ്ഥലമാണ്  *കാളകെട്ടി* എന്നറിയപ്പെടുന്നത്. മഹർഷിയുടെ ഉപദേശമനുസരിച്ച് രാജാവ് കുഞ്ഞിനെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടു പോകാൻ നേരത്തും മന്ത്രിയുടെ പിന്തിരിപ്പൻ നയം രാജാവ്...