മലയാളികളുടെ മുമ്പിലേക്ക് ലോകജാലകം തുറന്നു വച്ച യാത്രികനും മാധ്യമപ്രവർത്തകനുംഒക്കെയായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര. മലയാളികളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിരവധി കാര്യങ്ങൾ അദ്ദേഹം ചാനലിലൂടെയും വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒക്കെ പറയാറുണ്ട്അദ്ദേഹത്തിൻറെ ജീവിതം തന്നെ ഏത് സാധാരണക്കാരനും വലിയ പ്രചോദനമാണ്. സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവർക്ക് ഒരിക്കൽ വിജയം ഉണ്ടാകും എന്നത് ഉറപ്പാണെന്ന് അടിവരയിട്ട് പറയാവുന്ന ജീവിതമാണ് അദ്ദേഹത്തിൻറെത്.
തന്റെ ഏറ്റവും വലിയ പാഷനായ യാത്ര തന്റെ കരിയർ ആക്കി മാറ്റിയ അതിലൂടെ മലയാളത്തിലെ ആദ്യ എക്സ്പ്ലറേഷൻ ചാനൽ തുടങ്ങിയഒരു പരസ്യം ഇല്ലാതെ തന്നെ ആ ചാനൽ മുന്നോട്ടുകൊണ്ടുപോകുന്ന ദീർഘ വീക്ഷണമുള്ള സംരംഭകനും യാത്രികനുമൊക്കെയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ മീര അനിൽ ചോദിച്ച ഒരു ചോദ്യം പുതിയ തലമുറയിലെ അതായത് രണ്ടായിരത്തിന് ശേഷം ജനിച്ച കുട്ടികളുടെ പോസിറ്റീവും നെഗറ്റീവും പറയാൻ പറഞ്ഞാൽ എന്താണ് ഒറ്റവാക്കിൽ പറയുക എന്നുള്ളതിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.
പുതിയ തലമുറയിലെ കുട്ടികൾ ജനിച്ചു വീണതുതന്നെ പുതിയ കാലഘട്ടത്തിലെ ടെക്നോളജിയിലേക്ക് ആണ് എന്നാണ് അവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്നു അദ്ദേഹം പറയുന്നു. ഇന്ന് അവർക്ക് വഴങ്ങാത്ത ടെക്നോളജി ഇല്ല. ഏത് ടെക്നോളജിയും ഇനി അങ്ങോട്ടുട്ടുള്ള ഏത് സാങ്കേതിക വിദ്യയും അവർക്ക് വഴങ്ങും. കാരണം അതിൻറെ അടിസ്ഥാനം അവർക്ക് ലഭിച്ചു കഴിഞ്ഞു.അവർ ജനിച്ചു വീണത് ആ ടെക്നോളജിക്ക് അകത്ത് ആണ് എന്ന് തന്നെ പറയാം.