തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും.
നിർത്തിവെച്ചിരുന്ന തീവണ്ടികൾ പ്രത്യേക സർവീസുകളായി പുനരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നൽകാനായിരുന്നു ഇത്. കൂടുതൽ തീവണ്ടികൾ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തുന്നത്.
പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.