സാനിറ്ററി ഉത്പന്നങ്ങൾ എല്ലാവർക്കും സൗജന്യമായി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി സ്കോട്ലൻഡ് ചരിത്രത്തിൽ ഇടം പിടിച്ചു.

ലേബർ ഹെൽത്തിന്റെ വക്താവായ മോണിക്ക ലെനൻ ആണ് ബില്ല് സ്കോട്ടിഷ് പാർലമെന്റിൽ സമർപ്പിച്ചത്. എം എസ് പികൾ ഒരെതിർപ്പും പ്രകടിപ്പിക്കാതെയാണ് ബില്ല് പാസാക്കിയത്.

ഇനി മുതൽ അവശ്യ ടാംപോണുകൾ സാനിറ്ററി പാഡുകൾ തുടങ്ങിയവയെല്ലാം തികച്ചും സൗജന്യമായി സ്കോട്ട്ലൻഡിൽ ലഭ്യമാകും. കമ്യൂണിറ്റി സെക്രട്ടറി എലൈൻ ക്യാമ്പെൽ ഇത് ലിംഗസമത്വത്തിനുള്ള സുപ്രധാന നിമിഷമാണെന്ന് പ്രശംസിച്ചു.

സമത്വവും സാമൂഹ്യനീതിയും കൈവരിക്കുന്നതിന് ഈ നിയമനിർമ്മാണം നിമിത്തമാവട്ടെ എന്നും മറ്റു രാജ്യങ്ങൾ സ്കോട്ലൻഡിനെ മാതൃകയാക്കട്ടെ എന്നും എം എസ് ക്യാംബെൽ കൂട്ടിച്ചേർത്തു