സ്കോട്ടിഷ് മലയാളി വീണ്ടും ഒരു കാഴ്ചപ്പൂരത്തിന് അരങ്ങൊരുക്കുകയാണ്.

ക്രിസ്തുമസിനും പുതുവർഷത്തിനും വരവേൽപ്പേകാൻ നിങ്ങൾക്കൊപ്പം കാഴ്ചപ്പൂരവുമായി ഞങ്ങളുമെത്തുന്നു..

ട്രു ലൈസ് ഇവന്റ് 2020 – 21

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം….

മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മൂന്ന് മിനിട്ടിനകത്തുള്ള വീഡിയോ ഞങ്ങളുടെ വാട്ട്സ്ആപ്പ് നമ്പറിൽ അപ്ലോഡ് ചെയ്യുക.

ഡിസംബർ ഒന്ന് മുതൽ എൻട്രികൾ അയച്ചു തുടങ്ങാം. ഡിസംബർ 10, വൈകിട്ട് നാലു മണി വരെയാണ് എൻട്രികൾ അയയ്ക്കാനുളള സമയം.

അയയ്ക്കുന്ന എൻട്രികളിൽ നിന്നും നിലവാരമുള്ള എൻട്രികൾ ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടും. രണ്ടാം ഘട്ടത്തിൽ ആ വിഡിയോകൾ പൊതുജനസമക്ഷത്തിൽ വയ്ക്കുന്നതാണ്. ഏറ്റവും കൂടുതൽ ലൈക്‌സും വ്യൂവ്‌സും കിട്ടുന്ന വീഡിയോയ്ക്കാവും ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുക.

ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 5000 രൂപ ക്യാഷ് പ്രൈസും രണ്ടാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് രണ്ടായിരം രൂപയോ തത്തുല്യമായ ആകർഷകമായ സമ്മാനമോ ആണ് സ്വന്തമാവുക

ഇതിന്റെ നിയമങ്ങൾ ഇനി പറയുന്ന വിധത്തിലാണ്.

  1. വീഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റിൽ കുറയാൻ പാടില്ല മൂന്ന് മിനിട്ടിൽ കൂടാനും പാടില്ല.
  2. പൂജ്യം മുതൽ മൂന്നു വയസു വരെയുള്ള കുഞ്ഞുങ്ങളുടെ വീഡിയോ മാത്രമേ പാടുള്ളു…

3.എഡിറ്റിംഗ് പാടില്ല.

എൻട്രികൾ അയയ്‌ക്കേണ്ട മൊബൈൽ നമ്പർ : +91 95672 46129