വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം

പാലക്കാട് ജില്ലയിലെ അയ്യപ്പക്ഷേത്രമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. കുംഭ ഉത്രത്തിന് കൊടിയേറിയാൽ പത്തു ദിവസത്തെ ഉത്സവമാണ്. ഇവിടെ പ്രധാനമായും തീയാട്ട് എന്ന സന്താന ലബ്ധിക്കുവേണ്ടിയുള്ള വഴിപാടാണ് നടത്തിപ്പോരുന്നത്.

തകഴിയിലുള്ള ശാസ്താക്ഷേത്രത്തിലാകട്ടെ കുംഭ ഉത്രം എട്ടു ദിവസത്തെ ഉത്സവമായിട്ടാണ് ആഘോഷിച്ചു പോരുന്നത്. ഈ ക്ഷേത്രത്തിലെ വാലിയെണ്ണ പലവിധ മാരക രോഗങ്ങൾക്കുള്ള സിദ്ധൗഷധമായി സേവിച്ചു വരുന്നു. ക്ഷേത്രത്തിലെ
പ്രധാന നിവേദ്യമാണ് വറപൊടി.

നൂറ്റിയെട്ട് ശാസ്താ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ തായങ്കാവ് ശാസ്താ ക്ഷേത്രത്തിൽ കുംഭ മാസത്തിലെ ഉത്രം നാളിൽ കൊടിയേറി മൂലം നക്ഷത്രത്തിൽ ആറാട്ടുത്സവം നടക്കുന്നു. ഇവിടെ നിന്നു ലഭിക്കുന്ന എണ്ണ ശിശുരോഗങ്ങളകറ്റുന്നതിനുള്ള ദിവ്യ ഔഷധമാണ്. മഹാഗണപതി, മഹാദേവൻ, ദേവി എന്നീ പ്രതിഷ്ഠകൾക്കു പുറമെ ബാലചികിത്സകനായിരുന്ന ഇട്ട്യാശാന്റെ പ്രതിഷ്ഠയും കാണാം. എന്നാൽ ഈ ക്ഷേത്രത്തിൽ വിളക്ക്, പൂജ എന്നിവ നടത്താറില്ല.

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ശാസ്താക്ഷേത്രമാണ് തിരുവുള്ളക്കാവ്. പ്രഭാ സത്യകാ സമേതനായ സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ഒരു നേരത്തെ പൂജ മാത്രമേ ഇവിടെ നടത്താറുള്ളൂ. വിദ്യാമൂർത്തിയായി പരിഗണിക്കുന്നതിനാൽ നവരാത്രി കാലത്താണ് ഉത്സവം നടത്താറുള്ളത്. വിദ്യാരംഭം വളരെ പ്രാധാന്യത്തോടെ ഇവിടെ നടത്തപ്പെടുന്നു.

സ്വാമിയേ ശരണമയ്യപ്പാ…

തുടരും…