കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോഡില്‍. ശനിയാഴ്ച പവന് 600 രൂപ വര്‍ധിച്ച്‌ 46,760 രൂപയായി.ഗ്രാമിന് 75 രൂപകൂടി വില 5,845 രൂപയായി. ഇതോടെ ഒരു പവൻ ആഭരണം വാങ്ങാൻ അരലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കണം.വെള്ളിയാഴ്ച പവനും ഗ്രാമിനും യഥാക്രമം 46,160 രൂപയും 5,770 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.