ചൂടുകാലമായതോടെ പഴങ്ങളുടെ ഉപയോഗം കൂടിയിരിക്കുകയാണ്. ഇതില്‍ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള നിരവധി ഗുണങ്ങളുണ്ട്.വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.പപ്പായ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

വേനല്‍ക്കാലത്തെ നിർജ്ജലീകരണത്തെ തടയാൻ പപ്പായ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ഇവ ചൂടിനെ തടയാനും ശരീരം തണുപ്പിക്കാനുമൊക്കെ സഹായിക്കും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പപ്പായയ്ക്ക് കഴിവുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ് ഇതിന് സഹായിക്കുന്നത്. എപ്പോഴും ജലദോഷവും തുമ്മലുമൊക്കെ വരുന്നവർക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

പപ്പായ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണകരമാകുന്നത്. ഫൈബർ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. പപ്പായ വെറും വയറ്റില്‍ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയും.