ഒറ്റവാക്കിൽ പറഞ്ഞാൽ നീളും. എന്നാൽ എവിടെ ഒക്കെ, പൂർണമായും ഉണ്ടാവുമോ? സാധാരണ രീതിയിൽ ഇളവുകളോടെ തുടരാൻ ആണ് സാധ്യത. പൊതു ഗതാഗതം പുനഃസ്ഥാപിയ്ക്കാൻ ഇടയില്ല. സംസ്ഥാനങ്ങൾക്ക് അതാതു സ്ഥലത്തെ സ്ഥിഗതികൾ പരിശോധിച്ച്, ഇളവ് നൽകാൻ അനുവാദം നൽകിയേക്കും

. എന്നാൽ സംസ്ഥാന അതിർത്തികളിൽ നിയന്ത്രണം തുടർന്നേക്കാം.. തുടരുകയും വേണം… ഒപ്പം, ഇതിന്റെ മറുപുറവും ചിന്തിയ്ക്കണം. പ്രളയം, കൊടുംകാറ്റ് ഒക്കെ ഒരു ഭാഗത്തെ മാത്രമാണ് ബാധിച്ചത് കൈപിടിച്ചുയർത്താൻ ഒരുവിഭാഗം പുറത്ത് ഉണ്ടായിരുന്നു. ഇന്ന് ഏവരും തുല്യ അവസ്ഥയിൽ.. നമ്മുടെ രാജ്യത്തിന്റെ വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് ഇതുള്ളതു. എന്നാൽ വ്യാപന സാധ്യത, ഡെമോക്ലോസ്‌ ൻറെ വാള് പോലെ തുറിച്ചു നോക്കുന്നു. എന്റെ നിർദേശങ്ങൾ, കൊറോണ ഉള്ള ഭാഗം പൂർണമായും ലോക്ക് ചെയ്യുക. അവിടെയ്ക്കുള്ള വസ്തുക്കൾ ആരോഗ്യ പ്രവർത്തകർ എത്തിയ്ക്കട്ടെ. യാത്രകൾക്ക് തിരിച്ചറിയാൻ രേഖ നിർബന്ധം ആക്കുക.

പൂർണമായും അടച്ച സ്ഥലത്ത് നിന്ന്, ഉന്നത അധികാരികളുടെ യാത്രാനുമതി ഇല്ലാതെ യാത്ര ചെയ്യുന്നവരെ, സര്ക്കാര് നിരീക്ഷണ സംവിധാനത്തിലേയ്ക് മാറ്റുക. ഈ ഭാഗത്തുള്ളവർക്കു പ്രത്യേക ആരോഗ്യ സംരക്ഷണ കേന്ദ്രമോ, താലൂക് സ്വകാര്യ ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് തുടങ്ങുക. ഇങ്ങനെ നിരീക്ഷണത്തിനു, പഞ്ചായത്ത് ജില്ലാ അതിർത്തി ആവരുത് മാനദണ്ഡം. മാനദണ്ഡം ദൂരം ആവണം. ഉദാഹരണം 10km. കുറുപ്പുംതറയിൽ ഒരാൾക്ക് രോഗം ഉണ്ടെങ്കിൽ, അതിനു ചുറ്റുമുള്ള 10കെഎം, നിരീക്ഷണ മേഖല ആക്കി അടച്ചിടുക, അവിടം നിരീക്ഷിയ്ക്കുക. ബാക്കി ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ തുറക്കുക. തുറക്കുമ്പോൾ ആളുകൾ കൂട്ടം കൂടുന്നിടം ഒഴിവാക്കണം. സിനിമ തിയേറ്റർ, ഹോട്ടൽ, മാൾ, beauty പാർലർ, ബീവറേജ് വിൽപ്പന ശാലകൾ തുടങ്ങിയവ അടച്ചിടണം. എന്നാലും ഹോട്ടൽ ൾ ഇപ്പോൾ ഉള്ള പോലെ ഭക്ഷണം വിതരണം ചെയ്യാം. ആരാധനാലയങ്ങളിൽ, അതിന്റെ വിസ്തൃതി അനുസരിച്ചു എണ്ണം നിശ്ചയിക്കാം. ഇവിടെങ്ങളിൽ camera സ്ഥാപിച്ചു, പോലീസ് സ്റ്റേഷൻ ഉം ആയി കണകറ്റു ചെയ്യണം. സാമൂഹിക അകലം പാലിയ്ക്കണം. ഗുരുവായൂർ, ചോറ്റാനിക്കര പോലെ ഉള്ളിടങ്ങളിൽ e booking ദര്ശനത്തിന് ഏർപ്പെടുത്തണം.

കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ളത് നിർമാണ മേഖലയിൽ ആണ്. ഇതുമായി ബന്ധപ്പെട്ട കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിയ്ക്കാവുന്നതാണ്. എന്നാൽ സാമൂഹിക അകലം പാലിയ്ക്കുന്നു എന്നുറപ്പാക്കണം. ഇവിടെ ഉള്ള ജീവനക്കാരുടെയും മാറ്റും ആരോഗ്യം ഉറപ്പാക്കി, ആരോഗ്യമുള്ളവരെയെ ജോലിയ്ക്കു നിയമിയ്ക്കാവു. ഹൈ റിസ്ക് ൽ ഉള്ള അസുഖങ്ങൾ ഉള്ളവരെ ഒരു ജോലിയിലും ഉൾപ്പെടുത്തരുത്. നിർമാണ തൊഴിലകൾ നിർമിതി നടക്കുന്ന സ്ഥാപനത്തിനടുത്ത് താമസിയ്ക്കുന്നവർ ആവണം. യാതൊരു കാരണവശാലും പൊതു ഗതാഗത സംവിധാനം ഇവർക്കായി തുറക്കരുത്. ചൈന വൈറസ്, ആരോഗ്യമുള്ളവർക്ക്‌ വരില്ലെന്നാണ് പറഞ്ഞു കേൾക്കുന്നതെങ്കിലും , ഒരു പോസ്റ്മാൻ കത്ത് കൈമാറും പോലെ മറ്റുള്ളവരിലേയ്ക് രോഗം പകർത്താൻ ആർക്കും ആവും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാവശ്യമായ നിയന്ത്രണം തുടരണം. ചുരുക്കി പറഞ്ഞാൽ രോഗം കണ്ടെത്തിയ സ്ഥലത്തിന് കൃത്യ ദൂരപരിധി നിശ്ചയിച്ചു, ബാക്കി ഉള്ളഭാഗം കർശന വ്യവസ്ഥകളോടെ തുറക്കുന്നതിനെ പറ്റിചിന്തിയ്ക്കണം.

കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു ആവശ്യം എങ്കിൽ നിയന്ത്രങ്ങൾ കൂട്ടം. അല്ലെങ്കിൽ ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ, ഒരു ജില്ലയിൽ എങ്കിലും ചെയ്തു നോക്കണം എന്നാണ് അഭിപ്രായം. ചുരുക്കി പറഞ്ഞാൽ രോഗം കണ്ടെത്തിയ സ്ഥലത്തിന് കൃത്യ ദൂരപരിധി നിശ്ചയിച്ചു, ബാക്കി ഉള്ളഭാഗം കർശന വ്യവസ്ഥകളോടെ തുറക്കുന്നതിനെ പറ്റിചിന്തിയ്ക്കണം.

ഗിരീഷ് കല്ലൂപ്പാറ.