ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വുറി. 19 പന്തുകളില്‍ നിന്നാണ് സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറി. ഏഴ് സിക്‌സുകളും ഒരു ഫോറും അര്‍ധ സെഞ്ച്വുറിയില്‍ ഉള്‍പ്പെടുന്നു. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ അഞ്ചു വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. മറുവശത്ത് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്. അന്ന് ഷെയ്ന്‍ വോണിനുകീഴില്‍ കിരീടമുയര്‍ത്തിയ ടീമിന് പിന്നീടൊരിക്കലും അത് ആവര്‍ത്തിക്കാനായില്ല.

ഐ.പി.എല്ലിലെ വിലപിടിച്ച ഓള്‍റൗണ്ടറായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, മലയാളി താരം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ക്കൊപ്പം യുവ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളും ചേരുന്ന രാജസ്ഥാന്റെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്