ഓണത്തോട് അനുബന്ധിച്ച് സ്കോട്ടിഷ് മലയാളി സംഘടിപ്പിച്ച കാവ്യമേള സമാപനത്തോട് അടുക്കുകയാണ്. ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയാകുന്നത്. നാളെ (സെപ്റ്റംബർ 30) രാത്രി പന്ത്രണ്ട് മണിക്ക് മേള സമാപിക്കും.

ധാരാളം കൂട്ടുകാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നും പതിനൊന്നു പേരെ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിട്ടു. ലൈക്‌സും വ്യൂവ്‌സും കൂടുതൽ നേടുന്ന വ്യക്തിക്കാണ് വിജയി ആകാനുള്ള സൗഭാഗ്യം ലഭിക്കുക.

ലൈക്‌സും വ്യൂവ്‌സും നേടാനായി ഓരോ മത്സരാര്ഥിക്കും അനുവദിച്ചു നൽകിയ സമയമാണ് നാളെ രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നത്.

ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്കാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് പതിനായിരം രൂപയും രണ്ടാം.സ്ഥാനത്തെ ആൾക്ക് അയ്യായിരം രൂപയും മൂന്നാം.സ്ഥാനത്തുള്ളയാൾക്ക് ഒരു പ്രോത്സാഹന സമ്മാനവുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

വിജയികളെ ഒക്ടോബർ പത്താം തിയതി പ്രഖ്യാപിക്കുന്നതായിരിക്കും…