കുറുനരികൾ നായ്ക്കൾ ചെന്നായ്ക്കൾ
ഓരിയിടുന്നു….

രക്തം നക്കി തുടച്ചവ മണം
പിടിച്ചോടുന്നു….

അടുത്തൊരിരയെ തേടീ
കുതിച്ചു പായുന്നു…

അറിയില്ല ഈ വിലാപങ്ങൾ
അവസാനിക്കൂമോ ഭൂമിയിൽ
തീരുമോ ഈ ജന്മങ്ങൾ…

ചോരയുടെ രുചി പിടിച്ചു കുതിച്ചു
ചാടുന്ന ഇവർ തൻ നര നായാട്ട്…

കാണുന്ന  കണ്ണുകളിലൊന്നുമില്ല
തേടുന്ന കണ്ണികളിലൊന്നുമില്ല
ചേർത്തു പുൽകുന്നൊരഭയമില്ല…

മിഴികളിലൊളിപ്പിച്ച ശൗര്യം
അറിയാത്ത ഇരയുടെ ദൈന്യത
തുടരുന്നനുസൃതം….

എല്ലാ കൺകളിലുമുണ്ട്
ഇരയ്ക്കറിയാത്ത വന്യത…

ഇനിയുമീ വിലാപങ്ങൾ ഉയരുമീ
ഭൂമിയിൽ നീ പതുങ്ങുന്ന
കാലത്തോളം…

അറിയില്ലിവർക്കു  മറ്റൊരുഭാവവും 
നിന്നെ കാണുന്ന മാത്രയിൽ

നിൻ മേൽ  മേൽ കുതിച്ചു പായുന്നൊരീ
നായ്ക്കളെ നരികളെ ചെന്നായ്ക്കളെ…

നേരിടാനുള്ളൊരാ  പ്രാപ്തി 
നീ  സ്വയം നേടുക….

നിനക്കായാരും ഉയർത്തില്ലൊരു
ശബ്ദവും…

നീ സ്വയം അഗ്നിയായി മാറിയാൽ
വെന്തു വെണ്ണിറാകുമീ വേട്ടക്കാർ…

നീയുണരുക മടിയാതെ
ഇനി വരുന്നൊരു തലമുറയ്ക്ക്…


…അഭിലാഷ് ചാമക്കാല…