ഇനിയെത്ര നാളീ
ദുരിത മഴ പെയ്യും? 
ഇനിയെത്ര നാൾ കൊണ്ടീ
ലോകം ശരിയാകും? 

പ്രാർത്ഥനയോടെ നമുക്ക്
കാത്തിരിക്കാം, ഈ
ദുരിതപർവ്വം തീരാൻ
കാത്തിരിക്കാം.

മുഖംമൂടിയണിയാതെ
പഴയതു പോലെ
പരസ്പരം കാണുവാൻ
ആഗ്രഹമേറെ.

ആശ്വാസത്തിൻ
നല്ല നാളേയ്ക്കായ് 
ഇന്നേ നമുക്ക്
പൊരുതി ജയിക്കാം.

മനസ്സുകൾ തമ്മിൽ
അകലം വേണ്ട
ശാരീരിക അകലം
പാലിച്ചിടാം.
സാമൂഹിക ഒരുമ
ഒരുക്കീടാം.
വൃത്തിയും,ശുദ്ധിയും
വീട്ടിലും,നാട്ടിലും 
ഉണ്ടാക്കിയെടുത്തിടാൻ
പ്രതിജ്ഞ ചൊല്ലാം.

ലോകാ സമസ്താ സുഖിനോ ഭവന്തു.
…തോന്നയ്ക്കൽ കൃഷ്ണപ്രസാദ്…