ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചതോടെ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. പുറത്ത് വന്നതിന് ശേഷം ജിന്റോ, അർജുന്‍, അഭിഷേക് തുടങ്ങിയ എല്ലാ താരങ്ങളും തന്നെ അഭിമുഖങ്ങളും ഫാന്‍സ് മീറ്റപ്പുമായി സജീവമാണ്. എന്നാല്‍ ജാസ്മിന് മാത്രം ഇതുവരെ അഭിമുഖങ്ങള്‍ കൊടുത്ത് കണ്ടിട്ടില്ല. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജാസ്മിനും ഉടന്‍ തന്നെ പ്രേക്ഷകർക്ക് മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷ.പുറത്ത് വന്ന ജാസ്മിന്‍ വീട്ടില്‍ പോലും പോകാതെ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ജാസ്മിന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്നേ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലിനായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഈ ബന്ധത്തിന് എന്ത് സംഭവിച്ചു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

ജാസ്മിന്റെ സോഷ്യല്‍ മീഡയ പ്രൊഫലുകളുടെ പാസ് വേഡും മറ്റും ഇതിനിടെ മാറ്റപ്പെട്ടിരുന്നു. ഇതോടെയാണ് പ്രൊഫൈല്‍ തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജാസ്മിന്‍ പൊലീസിനെ സമീപീച്ചത്. ഉടന്‍ തന്നെ ജാസ്മിന് തന്റെ പ്രൊഫൈലുകള്‍ തിരികെ ലഭിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു.ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ആദ്യമായി പങ്കെടുത്ത ഒരു പരിപാടി നടന്നത് ഇന്നലെയായിരുന്നു നടന്നത്. അപ്സരയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയായിരുന്നു ജാസ്മിന്‍ എത്തിയത്. ജാസ്മിന്‍ മാത്രമല്ല, ബിഗ് ബോസ് മലായളം സീസണ്‍ 6 ലെ ഒട്ടുമിക്ക താരങ്ങളും അപ്സരയുടേയും ആല്‍ബിന്റേയും സുഹൃത്തുക്കളും പരിപാടിക്കായി എത്തിയിരുന്നു. ഗബ്രിയുടെ പാട്ടും പരിപാടിയിലുണ്ടായിരുന്നു.അതേസമയം, അപ്സരയ്ക്ക് പിന്നാള്‍ ആശംസകള്‍ നേർന്ന ജാസ്മിന്‍ സുഹൃത്തുക്കള്‍ക്ക് അപ്പുറം യൂട്യൂബ് ചാനലുകളോടോ മറ്റോ പ്രതികരിക്കാന്‍ തയ്യാറായില്ല. അപ്സരേച്ചി അടിപൊളിയാണ്, സ്ട്രോങ് ആയിട്ടുള്ള ലേഡിയാണ്. ബിഗ് ബോസില്‍ ടോപ് 5 ല്‍ എത്താന്‍ അർഹതയുള്ള ഒരാളായിരുന്നു. എന്തുകൊണ്ടാണ് പുറത്തേക്ക് പോയത് എന്ന് എനിക്ക് അറിയില്ല. അപ്സരേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സിനിമയില്‍ അഭിനയിക്കുക എന്നുള്ളതാണ്. അതിന് സാധിക്കട്ടേയെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്.