ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നറായി മാറിയിരിക്കുകയാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും തന്നോടൊപ്പം നിന്ന കുടുംബത്തിനും ബിഗ് ബോസ് പ്രേക്ഷകർക്കുമാണെന്നാണ് കിരീട നേട്ടത്തിന് പിന്നാലെ ജിന്റോ പ്രതികരിച്ചത്. ട്രോഫി നേടിച്ച് കയ്യില്‍ ഇരിക്കുമ്പോഴുള്ള ആ ഒരു അവസ്ഥ പറഞ്ഞ് അറിയിക്കാന്‍ സാധിക്കാത്തതാണെന്നും ജിന്റോ വ്യക്തമാക്കുന്നു.പ്രേക്ഷകർ എന്റെ കൂടെ ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഈ കപ്പ് വാങ്ങിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്. മാത്രവുമല്ല, മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ്ങില്‍ മൊത്തത്തില്‍ 60 ശതമാനത്തിന്റെ വർധനവാണ് ഇത്തണ ഉണ്ടായിരിക്കുന്നത്. അത്തരമൊരു സീസണില്‍ തന്നെ എനിക്ക് കപ്പ് എടുക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്.

ആദ്യ ആഴ്ചയില്‍ ഓരോരുത്തർക്ക് ഓരോ ടാഗ് കൊടുത്തിരുന്നു. എനിക്ക് കിട്ടിയത് മണ്ടന്‍ എന്ന ടാഗായിരുന്നു. അതിനോടകം തന്നെ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ട് ആ മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, ഇത് എനിക്ക് നേടിയെ മതിയാകൂ എന്നുള്ളു. കേറി വാ മക്കളെ എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള ഒരുപാട് പേർക്ക് കൈ കൊടുത്ത വ്യക്തിയാണ് ഞാന്‍. അതൊക്കെ കണ്ടതുകൊണ്ടാകാം, ഒരു അദൃശ്യ കൈ എന്നേയും പിടിച്ചുയർത്തി. ഞാന്‍ ചെയ്ത നന്മവും കാരണവന്മാർ ചെയ്ത ഗുരുത്വവും കൊണ്ടായിരിക്കാമെന്നും ജിന്റോ പറയുന്നു.