രജിസ്ട്രാർമാർക്കും ബാങ്കുകൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ട്.

കേസിൽ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും.

കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് കേസ്.

കേസിലെ പ്രതികളായവർ നേരത്തെ സ്വത്ത് വകകൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് വകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് നീങ്ങിയത്.