ഷിംല: മുന്‍ ഗവര്‍ണറും മുന്‍ സി.ബി.ഐ ഡയറക്ടറും ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിയുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ ഷിംലയിലെ ബ്രോഖോര്‍സ്റ്റിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.2006 ആഗസ്റ്റ് മുതല്‍ 2008 ജൂലായ് വരെ ഹിമാചല്‍ പ്രദേശിലെ പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. 2008 ആഗസ്റ്റ് മുതല്‍ 2010 നവംബര്‍ വരെ അദ്ദേഹം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവര്‍ണറായിരുന്നു. ഞെട്ടിക്കുന്ന സംഭവമെന്ന് ഇതേക്കുറിച്ച് ഷിംല പൊലീസ് മേധാവി മോഹിത് ചൗള പ്രതികരിച്ചു.