മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി. അദ്ദേഹത്തെ ഐസിയൂവിൽ പ്രവേശിപിച്ചിട്ടുണ്ടെന്ന വിവരം മകൻ നാരായണൻ അക്കിത്തമാണ് സഹൃദയരോട് വെളിപ്പെടുത്തിയത്.

വാർദ്ധക്യ സഹജമായ രോഗാതുരതയെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹൈടെകിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യൂറിനറി സംബന്ധമായ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രോഗഹേതു മറ്റൊന്നാണെന്നതിനാൽ ആൽബുമിൻ നൽകി .. തുടർന്നുണ്ടായ അസ്വസ്ഥത കാരണം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നു.

മലയാളത്തിന്റെ മഹാകവി എത്രയും വേഗം സുഖം പ്രാപിച്ച് മടങ്ങിയെത്താൻ പ്രാർത്ഥിക്കാം.