സരസ്വതി നമസ്തുഭ്യം  വരദേ കാമരൂപിണി  

വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍ ഭവതു മേ സദാ…. 

ഇന്ന് വിജയദശമി. കുഞ്ഞുങ്ങൾ അക്ഷരപ്പിച്ച നടക്കുന്ന ദിവസം. കരഞ്ഞും ചിരിച്ചും കുരുന്നുകൾ അക്ഷരത്തിന്റ ലോകത്തേക്ക് യാത്ര തുടങ്ങി.
നവരാത്യോരിയോടനുബന്ധിച്ച് വട്ടിയൂർക്കാവ് ശ്രീ കാരാംകോട് ഭൂതത്താൻ നാഗർകാവ് ക്ഷേത്രത്തിൽ  പൂജവയ്പും വിജയദശമി ദിവസമായ ഇന്ന് രാവിലെ വിദ്യാരംഭവും നടന്നു. 
മലയാള സാഹിത്യ മണ്ഡലത്തിലെ യുവ പ്രതിഭ ശ്രീമതി. ശ്രീദേവിവർമ ആചാര്യസ്ഥാനം വഹിച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
അറിവിന്റെ ലോകത്തേക്ക് യാത്ര തുടങ്ങിയ കുഞ്ഞുങ്ങൾക്ക് സ്കോട്ടിഷ് മലയാളിയുടെ ആശംസകൾ !