മധ്യ തിരുവിതാകൂറിലെ പ്രസിദ്ധ ദേവീ ക്ഷേത്രമായ കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിൽ കോവിഡ്  മാനദണ്ഡം പാലിച്ചു കൊണ്ടു, വിദ്യാരംഭo നടത്തി. ആചാര്യ, നിർദേശാനുസരണം,  കുഞ്ഞുങ്ങൾക്ക് അവരുടെ രക്ഷിതാക്കൾ ആണ് ഇക്കുറി ആദ്യാക്ഷരം കുറിച്ചത്. ഇതു ക്ഷേത്രത്തിൽ വേറിട്ട ഒരു അനുഭവം ആയി

S S L C,  +2 പരീക്ഷകളിൽ ഉയർന്ന മാർക്കു ലഭിച്ച, സമിതിയുടെ കരകളിലെ കുഞ്ഞുങ്ങൾക്കുള്ള endowment ഉം cash അവാർഡ് ഉം സമിതി പ്രസിഡണ്ട്‌ ശ്രീ അനിൽകുമാർ, സെക്രട്ടറി ശ്രീ രാജേഷ്‌ തോണിപ്പുറത്ത് എന്നിവർ ചേർന്നു വിതരണം ചെയ്തു. 
 S  S L C, യ്ക്കു ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ചതു ചാക്കോo ഭാഗം ശ്രീപാദം വീട്ടിൽ കുമാരി  ദേവിക സുമേഷിനും, +2 പരീക്ഷയിൽ ഉയർന്ന മാർക്ക്‌ ലഭിച്ചത് കല്ലൂർ ചെറുകര വീട്ടിൽ കുമാരി ഗായത്രിയ്ക്കും ആണ്. 
+2 സയൻസ് വിഭാഗത്തിൽ,  ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിയ്ക്കുന്ന വർക്കുള്ള  മoത്തുംഭാഗo മാരൂർ മാധവൻ പിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് കുമാരി ഗായത്രി യ്ക്കും 
+2, കോമേഴ്സ്സ് ന് ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിയ്ക്കുന്നവർക്കുള്ള മoത്തുംഭാഗും ശാരദ നിലയത്തിൽ സോമശേഖരൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് ചാക്കോoഭാഗo കൂടത്തിൽ വീട്ടിൽ കുമാരി അനുപമ നായരും കരസ്ഥമാക്കി. 
എല്ലാ കുഞ്ഞുങ്ങൾക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്തമാകട്ടെ എന്ന് കല്ലൂപ്പാറ ശ്രീ ദേവീവിലാസം ഹൈന്ദവ സേവാ സമിതി ആശംസിച്ചു.