തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്. 2020 ജനുവരി 1ന് ശേഷം എടുത്തതാവണം ചിത്രങ്ങൾ. മൂന്ന് വിഷയങ്ങളിലും ഓരോ എൻട്രി വീതം ഒരാൾക്ക് അയക്കാം. അവാർഡിന് അർഹരാകുന്നവർക്ക് 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുന്നു. https://youthawards.ksywb.in/ എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്‌ടോബർ 30ന് രാവിലെ 10.00 മണി മുതൽ എൻട്രികൾ സ്വീകരിക്കുന്നതിനും അവസാന തീയതി നവംബർ 13, 5പിഎം വരെയുമായിരിക്കും.