തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമ്മാണം
ഓൺലൈൻ പരിശീലനം
സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ 10 ജില്ലകളിലുള്ള 5 പേർക്ക് വീതമാണ് പരിശീലനം നൽകിയത്. കേരളാ യൂണിവേഴ്സിറ്റിയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. എസ്. ശങ്കരരാമൻ്റെ നേതൃത്വത്തിൽ ടെക്നീഷ്യൻ അഭീഷ് എ.എസ് പരിശീലന ക്ലാസ് എടുത്തു.
ഇടുക്കി, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഇതിന് മുന്നോടിയായി പരിശീലനം സംഘടിപ്പിച്ചിരുന്നു