ചലച്ചിത്ര മേഖലയോട് കിട പിടിക്കുന്ന ദൃശ്യാനുഭവങ്ങൾ കാഴ്ചക്കാരന് നൽകുന്ന ഷോർട്ട് ഫിലിമുകളുടെ കാലമാണിത്. കഥാതന്തു കൊണ്ടും ദൃശ്യാവിഷ്കാരം കൊണ്ടും ടീം വർക്കിലും മികവുറ്റ കാഴ്ച സമ്മാനിച്ച ഹ്രസ്വചിത്രമാണ് തത്ത .  ശ്രീ ബിജു കൊടക്കലിന്റെ സംവിധാന മികവും തത്തയെ വേറിട്ട് നിർത്തുന്നു.


അരുൺ ഇ കരുണാകരന്റെ തിരക്കഥയ്ക്ക് ക്യാമറ ചലിപ്പിച്ച ശ്രീരാജ് ഇപി വിയും ചിത്രസംയോജനം നിർവഹിച്ച അക്ഷയ് പയ്യന്നൂരും അടങ്ങുന്ന ടീം ഛായാഗ്രഹണത്തിലും സാങ്കേതികതയിലും ചലച്ചിത്ര ലോകത്തെ കൈപ്പിടിയിൽ ഒതുക്കാവുന്ന ഒരു കൂട്ടം പ്രതിഭകളെ പ്രേക്ഷക സമക്ഷം  അണിനിരത്തുന്നു. 


പരിമിതമായ സാഹചര്യങ്ങളിൽ കുറഞ്ഞ ബഡ്ജറ്റിൽ ചിത്രീകരിച്ച ഷോർട്ട്ഫിലിം ആണ് തത്ത. സിനിമയുടെ അഭ്രപാളികൾ സ്വപ്നം കാണുന്ന നാട്ടിലെ സാധാരണക്കാരായ കലാകാരന്മാരെ പബ്‌കെടുപ്പിച്ച് പ്രോത്സാഹിപ്പിക്കാൻ ബിജുവിന്റെ ഇത്തരം ശ്രമങ്ങൾ വഴി തെളിക്കുന്നു.


തത്തയെന്ന കഥാപാത്രത്തിന്റെ യാത്രാ മോഹവും അവസരോചിതമായ തീരുമാനവും  മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നു ബിജു കൊടക്കൽ … റിലീസായി മണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷക ശ്രദ്ധയാർജിച്ച് ഉയരങ്ങളിലേക്ക് പറക്കുകയാണ് തത്ത..


തത്ത യൂട്യൂബിൽ നിങ്ങൾക്കിവിടെ കാണാൻ സാധിക്കും ..
https://youtu.be/BaSwKhSJugU