ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഫൈനല്‍ മത്സരമവസാനിക്കുമ്പോള്‍ . അഞ്ചാം കിരീടനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്. രോഹിത്ത് ശര്‍മ നയിക്കുന്ന മുംബൈ തങ്ങളുടെ നായകന്റെ ബാറ്റിംഗ് മികവിന്റെ പിന്തുണയോടെ വീണ്ടും ഐപിഎല്‍ കപ്പില്‍ മുത്തമിടുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് വിക്കറ്റുകള്‍ കൈയ്യില്‍ വയ്ക്കാനാകാത്ത അവസ്ഥയില്‍ ക്രീസിലുറച്ചു നില്‍ക്കാനാകാതെ വന്നതോടെ കന്നി കിരീടമെന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ പിടിച്ച് മുംബൈ കിരീടം കൈയ്യിലാക്കുമ്പോള്‍ ആഘോഷിക്കാന്‍ ക്യാപ്റ്റന്‍ രോഹിത്ത് ക്രീസിലുണ്ടായിരുന്നു.