ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020- 2022 ഭരണസമിതിയുടെഅധികാര കൈമാറ്റ ചടങ്ങ് നവംബർ 2121നു ശനിയാഴ്ച്ച രാവിലെ10 മണിക്ക് ഹൈ ബ്രിഡ്‌ ചടങ്ങിലൂടെ നടക്കും. ന്യൂജേഴ്സിയിലെപിസ്‌കേറ്റവെയിലുള്ള ദിവാൻ റെസ്റ്റാന്റിൽ വച്ച് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട ഏതാനും പേർ പങ്കെടുക്കുന്നചടങ്ങ് തത്സമയ വിർച്വൽ മീറ്റിംഗിലൂടെ കേരളത്തിൽ നിന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.i കേരള സംസ്ഥാനപൊതുമരാമത്ത് വകുപ്പ്മന്ത്രി കെ. സുധാകരൻ മുഖ്യാഥിതിയാകുന്നചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എ പി, അടൂർ പ്രകാശ് എം. പി, വി. എസ്. ശിവകുമാർ എം എൽ എ, ഫാ. ഡേവിഡ് ചിറമ്മൽ, നോർക്കചെയർമാൻ കെ. വരദരാജൻ നായർ തുടങ്ങിയ നിരവധി പ്രമുഖർവെർച്ച്വൽ ആയി ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും. ഫൊക്കാനയുടെ പുതിയ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ടജോർജി വർഗീസ് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് മാധവൻ ബിനായരിൽ നിന്നും ചുമതല ഏറ്റുവാങ്ങും. തുടർന്ന് ജോർജി വർഗീസ്ടീം 2020- 2021 വർഷത്തെ പ്രവർത്തന രൂപ രേഖ അവതരിപ്പികും. തുടർന്ന് കേരളത്തിലെ പ്രമുഖ സ്റ്റേജ് പ്രോഗ്രാം അവതാരകരായപൂമരം ഷോയുടെ വിവിധ കലാപരിപാടികളും നടക്കും . ചുമതലഏറ്റുവാങ്ങും

നടക്കുന്ന ചടങ്ങ് പ്രസിഡണ്ട് മാധവൻ ബി. നായരുടെ

FOKANA Handing Over Ceremony.

Time: Nov 21, 2020 10:00 AM Eastern Time 8:30 PM India time

Join Zoom Meeting
https://us02web.zoom.us/j/89321115398

Meeting ID: 893 2111 5398

By Phone:
+1 312 626 6799 US
+1 301 715 8592 US
+1 646 558 8656 US