തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാന ജലസംഭരണികളിൽ ഒന്നാണ് ആക്കുളം കായൽ.പഴയ കാലത്ത് ഈ കായൽ വിസ്തൃമായ ഒരു ജലപാതയുടെ അഭിവാജ്യഘടകമായിരുന്നു.

ഏതാണ്ട് 210 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ആക്കുളം കായലിൻ്റെ ഇന്നത്തെ വിസ്തൃതി, 145 ഏക്കറിൽ താഴെ മാത്രമാണ്.

നാല് വശത്ത് നിന്നും നിയമവിരുദ്ധമായി റിയൽ എസ്‌റ്റേറ്റ് ഉടമകൾ, ഫ്ലാറ്റ് നിർമ്മാതാക്കൾ, ഡോക്ടന്മാരുടെ ഒരു സംഘം എന്നിവർ നടത്തിക്കൊണ്ടിരിക്കുന്ന കയ്യേറ്റം ആക്കുളം കായലിനെ അക്ഷരാർത്ഥത്തിൽ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഇതിലുപരിയായി, വൻതോതിലുള്ള മലിനീകരണവും കായലിന് വലിയ ഭീഷണിയാണ്. ചുറ്റുമുള്ള ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങളും ആക്കുളം കായലിലേക്ക് വൻതോതിൽ തള്ളപ്പെട്ടുകൊണ്ടിരിക്കയാണ് എന്ന വാർത്തകളും വന്നു കൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ, കായൽ വ്യാപകമായി നികത്തി 64 കോടി രൂപയുടെ ഒരു സൗന്ദര്യവൽക്കരണ പദ്ധതിയുമായി ടൂറിസം വകുപ്പ് രംഗ പ്രവേശം ചെയ്തിരിക്കുന്നു!

ജില്ലയിലെ ഏറ്റവും പ്രധാന ജലസംഭരണിയായ ആക്കുളം കായൽ ഇങ്ങനെ ഇല്ലാതാവുന്നത്, അല്ല, ഇല്ലാതാക്കപ്പെടുന്നത് നമുക്ക് ഇനി നോക്കി നിൽക്കാനാവില്ല!

ആക്കുളം കായലിനെ സംരക്ഷിച്ചേ മതിയാവൂ! കായൽ നികത്തിയുള്ള വികസന പ്രവർത്തനങ്ങൾ നിർത്തിവച്ചുകൊണ്ട് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും മലിനീകരണം നിയന്ത്രിച്ചും മാത്രം വികസന പ്രവർത്തനം നടത്തണമെന്നാവശ്യപ്പെട്ടുകോണ്ടാണ്

“ആക്കുളം കായൽ സംരക്ഷണ സമിതി “ രൂപം കൊണ്ടിരിക്കുന്നത്.

സമിതിയുടെ നേതൃത്വത്തിൽ ആക്കുളം കായൽ സംരക്ഷിക്കാനുള്ള ഒരു കർമ്മ പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. തുടക്കം എന്ന നിലയിൽ നവമ്പർ 23, തിങ്കളാഴ്ച ആക്കുളത്ത് വച്ച് ഒരു ഏകദിന സൂചനാ സമരം സംഘടിപ്പിക്കുകയാണ്. കളത്തൂർ, ചാക്ക, പ്രശാന്ത് നഗർഎന്നിവിടങ്ങളിൽ നിന്ന്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഥകൾ രാവിലെ 11ന് ആക്കുളത്ത് സംഗമിക്കും. തുടർന്ന് സൂചനാ സമരപരിപാടിയുടെ ഉദ്ഘാടനം നടക്കും. കെഎം ഷാജഹാൻ വിഷയം അവതരിപ്പിക്കുകയും വിവിധ പരിസ്ഥിതി പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തുടർന്ന് വൈകിട്ട് വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി
ഈ പി അനിൽ, സഞ്ജീവ്, ഹരിച്ചന്ദ്രൻ, Dr. സുഭാഷ് ചന്ദ്രബോസ്, Dr. Tara തുടങ്ങിയവരുടെ പ്രബന്ധാവതരണം, ആക്കുളം കായലിൻ്റെ പഴയ കാലം പ്രതിപാദിക്കുന്ന സിനിമാ പ്രദർശനം, മറ്റു കയ്യേറ്റങ്ങളെ തുറന്നു കാട്ടുന്ന വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.

ഈ സൂചനാ സമരത്തിൻ്റെ സന്ദേശം സർക്കാർ ഉൾക്കൊണ്ടില്ല എങ്കിൽ, കായൽ സംരക്ഷിക്കാനുള്ള ഇടതടവില്ലാത്ത സമര ഘട്ടത്തിലേക്ക് നമ്മൾ കടക്കും.

എല്ലാവരും ഈ സമര പരിപാടിയിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ആക്കുളം കായൽ സംരക്ഷിക്കാൻ നമുക്ക് ഒരുമിക്കാം!
ഒത്തൊരുമിച്ച് നിന്ന് ആക്കുളം കായൽ സംരക്ഷിക്കാം!

ആക്കുളം കായൽ സംരക്ഷണ സമിതിയ്ക്ക് വേണ്ടി

പ്രസാദ്സോമരാജൻ
9497003957