യു.കെയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ് ; ഡിസംബർ രണ്ടിന് അവസാനിക്കുന്ന ദേശീയ ലോക് ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറക്കാൻ തീരുമാനം.. ത്രിതല ലോക് ഡൗൺ സംവിധാനത്തിൽ ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർക്കശ നിയന്ത്രണവിധേയമാകുമ്പോൾ പബ്ബുകളും , റെസ്റ്റോറന്റുകളും രാത്രി പതിനൊന്ന് മണി വരെ പ്രവർത്തിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ ഓർഡറുകൾ പത്തു മണി വരെ മാത്രമേ സ്വീകരിക്കാവൂ..
ത്രിതല ലോക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് തലങ്ങളിലും മാസ് ടെസ്റ്റിംഗ് ഏർപ്പെടുത്തും. ലിവർപൂളിന് സമാനമായി സൈനിക പിന്തുണയോടെ ദ്രുതഗതിയിലുള്ള പരിശോധനാ സംവിധാനം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ജോൺസൺ എം.പി മാരോട് പറഞ്ഞു. കായിക വിനോദങ്ങൾക്കും ഇളവുകൾ ഉണ്ട്.
ക്രിസ്മസ് പ്രമാണിച്ച് നാല് കുടുംബങ്ങൾക്ക് ഒത്തു ചേരാനുള്ള അനുമതി നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ മൂന്നായി ചുരുക്കിയിട്ടുണ്ട്. ക്രിസ്മസ് രാത്രി മുതൽ ഡിസംബർ 28 വരെ ബാങ്ക് അവധി ആണ്. അവധി ദിവസങ്ങളിൽ യു.കെയിൽ ഉടനീളം യാത്രയും രാത്രി താമസവും അനുവദിക്കും..