കോവിഡ് കാലത്ത് ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഇളവുകൾ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് . ഷോപ്പിങിനായി പതിനഞ്ച് മിനിട്ടിലധികം ഒരു കടയിൽ ചെലവഴിക്കാൻ പാടില്ല .. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് പ്രൊഫ. ലൂസി യാർഡ്‌ലി ആണ് നിർദേശങ്ങൾ നല്കിയത്. ആളുകൾ എത്രത്തോളം അകലം പാലിക്കുന്നുവോ അത്രയും രോഗവ്യാപനം കുറഞ്ഞിരിക്കുമെന്ന് അവർ പറഞ്ഞു.. ഡിസംബർ രണ്ടിന് ലോക്‌ ഡൗൺ അവസാനിക്കുന്നതോടെ ഇംഗ്ലണ്ടിൽ എല്ലാ ഷോപ്പുകൾക്കും പ്രവർത്തനാനുമതിയുണ്ട്.
പൊതുസ്ഥലങ്ങളിൽ ക്രിസ്മസ് പപ്പയെ ഒരുക്കി നിർത്താൻ അനുമതിയുണ്ടെങ്കിലും കുട്ടികൾ ഇവരുമായി സമ്പർക്കത്തിൽ വരാൻ പാടില്ലെന്ന് നിർദേശമുണ്ട്. കരോൾ ഗാനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അനുവദിച്ചിട്ടുള്ളു. ക്രിസ്മസിന് ഒന്നോ രണ്ടോ കുടുംബങ്ങളുടെ കൂടിച്ചേരലും , വീടുതോറുമുള്ള സന്ദർശനത്തിന് ആറു പേരടങ്ങുന്ന സംഘത്തിനും അനുവാദമുണ്ട്. പള്ളികളിൽ ആചാരങ്ങൾ നടത്താൻ അനുമതിയുണ്ട് .. ഈ അവസരത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു.