*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

ചിന്മുദ്രാങ്കിതനായ ഭഗവാൻ ആത്മവിദ്യയേകുന്ന ജഗദ്ഗുരുവാണ്. ചിന്മുദ്രയുടെ കായിക പ്രവർത്തനത്താൽ, കുണ്ഡലിനീ ശക്തിയുണർന്ന് ഷഢാധാര ചക്രങ്ങൾ തരണം ചെയ്ത് യോഗിമാർ ബ്രഹ്മാനന്ദത്തിലെത്തുന്നു. ഏകാഗ്രതയ്ക്കും,  ഊർജ്ജപ്രവാഹത്തിനും ചിന്മുദ്രയിലൂടെ സാദ്ധ്യമാകുന്നു.
കേരളത്തിലെ പുരാതന ശാസ്താ ക്ഷേത്രങ്ങളിൽ നിൽക്കുന്ന രൂപത്തിലും, ഇരിക്കുന്ന രൂപത്തിലും,  സ്വയം ഭൂലിംഗരൂപത്തിലും അരൂപിയായ ശിലാഖണ്ഡ രൂപത്തിലുമൊക്കെ അയ്യപ്പ വിഗ്രഹങ്ങളുണ്ട്. ഇരുകരങ്ങളോടു കൂടിയതാണ് മിക്കവയും;  എന്നാൽ നിൽക്കുന്ന നിൽക്കുന്ന രൂപത്തിലുള്ളവ അമ്പും വില്ലും ധരിച്ച രീതിയിലാണ് കാണപ്പെടുന്നത്.  എരുമേലിയിലും തിരുവുള്ളക്കാവിലും ഈ രീതിയിലുള്ള പ്രതിഷ്ഠയാണുള്ളത്.
എന്നാൽ ഇരിക്കുന്ന രൂപത്തിൽ കാണപ്പെടുന്ന വിഗ്രഹങ്ങളിൽ ഒരു കാൽ മടക്കി വീരാസനത്തിലിരുന്ന് ഇടതുകൈ കാൽമുട്ടിനു മുകളിലായും, വലതു കയ്യിലായി താമരപ്പൂവ്, ഗ്രന്ഥം, അമൃതകലശം, ചുരിക, അഭയമുദ്ര, വരദമുദ്ര, ശിവലിംഗം ഇവയിലേതെങ്കിലും ധരിച്ച വിധത്തിലാണ് കാണപ്പെടുന്നത്.

പരശുരാമന്റെ നിർദ്ദേശമനുസരിച്ച് പട്ടബന്ധ ചിന്മുദ്രാങ്കിതമായും, കാൽമുട്ടിലൊരു കയ്യും ചേർത്തു വച്ച രൂപത്തിൽ അയ്യപ്പന്റെ വിഗ്രഹം പണി പൂർത്തിയാക്കി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

സുജ കോക്കാട്