*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

മണികണ്ഠൻ പന്തളത്തുനിന്നും തൊടുത്തുവിടുന്ന ശരം എവിടെ കുത്തി നിൽക്കുന്നുവോ, അവിടെ അയ്യപ്പന്ക്ഷേത്രം നിർമ്മിക്കണമെന്നാണ് പന്തളമന്നനോട് കുമാരൻ നിർദ്ദേശിച്ചത്.  എയ്തുവിട്ട ശരം ആലിൽ കുത്തി നിന്നതുകൊണ്ടാണ് ശരംകുത്തിയാൽ എന്ന പേരു ലഭിച്ചത്.  
മഹിഷീ വധത്തിനു ശേഷം,  ഹരിഹര സുതന്റെ പാദസ്പർശത്താൽ, മോക്ഷ പ്രാപ്തി ലഭിച്ച മഹിഷി ഒരു സൗന്ദര്യവതിയാവുകയും; തന്നെ പത്നിയായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ബ്രഹ്മചാരിയായ തനിക്ക് മഹിഷിയെ സ്വീകരിക്കാനാവുകയില്ലെന്നും; ഒരു കന്നി അയ്യപ്പൻ പോലും എത്താതിരിക്കുന്ന വർഷമുണ്ടെങ്കിൽ അപ്പോൾ മഹിഷിയുടെ ആഗ്രഹം സഫലമാക്കാമെന്ന് മഹിഷിക്ക് മണികണ്ഠൻ വാക്കു കൊടുക്കുകയും ചെയ്തു. 

എല്ലാ വർഷവും മോഹപ്രതീക്ഷയോടെ ശരംകുത്തിയിലെത്തുമ്പോൾ, ശരമാരിയുമായി നിൽക്കുന്ന ആലിനെ നോക്കി നൊമ്പരത്തോടെ,  മാളികപ്പുറത്തമ്മമടങ്ങിപ്പോകുന്നു.
മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് നാളികേരം ഉരുട്ടൽ. 
മഞ്ഞപ്പൊടി, പട്ട്, കുങ്കുമം, വെറ്റില എന്നിവയും സമർപ്പിക്കാറുണ്ട്.  ഇവിടെ നാളികേരം എറിഞ്ഞുടക്കൽ അനുവദിക്കില്ല. ഇവിടെ നിന്നു ലഭിക്കുന്ന മഞ്ഞൾ പ്രസാദം സേവിക്കുന്നതിലൂടെ രോഗശാന്തി കൈവരിക്കുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*