നാവായിക്കുളത്ത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.
നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും ഇളയ കുട്ടിയേയും കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി.
നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃദേഹം വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണ്മാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അച്ഛൻ മൂത്ത കുട്ടിയെ കൈ കാൽ ബന്ധിച്ച് കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊന്നിട്ട് ഇളയ കുട്ടിയുമായി കുളത്തിൽ ചാടി എന്നാണ് നിഗമനം.. ഇന്ന് രാവിലെയാണ് സംഭവം. നാവായിക്കുളം വലിയ കുളത്തിലാണ് സഫീർ 8വയസ്സുള്ള ഇളയ കുട്ടിയുമായി ചാടിയത്. ഫയർ ഫോഴ്‌സ് വന്നാണ് മൃതദേഹങ്ങൾക്കായിട്ടുള്ള തിരച്ചിൽ നടത്തിയത്. 11 വയസ്സുള്ള കുട്ടിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കല്ലമ്പലം പോലീസും സ്ഥലത്തുണ്ട്.