മോഹന്‍ലാലിന്‍റെ “മരക്കാര്‍’ തീയറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്.

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​മു​ട​ക്കി ചി​ത്രം എ​ന്ന റി​ക്കോ​ർ​ഡു​മാ​യാ​ണ് മ​ര​ക്കാ​ർ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് തീ​യ​തി ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

ദൃ​ശ്യം ര​ണ്ട് തി​യ​റ്റ​റു​ക​ള്‍​ക്ക് പ​ക​രം ഒ​ടി​ടി റി​ലീ​സി​ന് ന​ല്‍​കി​യ​ത് സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കെ​യാ​ണ് വ​മ്പ​ന്‍ പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​യി​രു​ന്നു മ​ര​ക്കാ​ര്‍. പ്രി​യ​ദ​ര്‍​ശ​ന്‍റെ സ്വ​പ്ന പ്രൊ​ജ​ക്ടാ​യ മ​ര​ക്കാ​റി​ല്‍ കു​ഞ്ഞാ​ലി മ​ര​ക്കാ​റു​ടെ റോ​ളി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത്.

മ​ര​ക്കാ​റി​നെ കൂ​ടാ​തെ മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍, പ്രീ​സ്റ്റ്, ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മാ​ലി​ക്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ കു​റു​പ്പ് എ​ന്നി​വ​യെ​ല്ലാം മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.