കാസർഗോട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് അഞ്ചുപേർ മരിച്ചു. പാണത്തൂരിൽ ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചവർ അഞ്ചുപേരും കർണാടക സ്വദേശികളാണ്.

രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു മരിച്ചത്. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കു മാറ്റി. സംഭവസ്ഥലത്തു രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്കു കല്ല്യാണ പാർട്ടിയുമായി വന്ന ബസ് ആണ് അപകടത്തിൽപെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 30 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.