കവിയും ഗാനരചേതാവും ആയ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോ വിഡ് ബാധിച്ചു തിരുവനന്തപ്പുരത്ത് കിംസ് ആശുത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.10 കൂടിയാണ് മരണം സ്ഥിരീകരിച്ചത്. അറബിക്കഥ ഉൾപ്പെടെ ഒട്ടേറെ മലയാള സിനിമകളിൽ ഗാനരചന നടത്തിയിട്ടുണ്ടായിരുന്ന ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
സ്കോട്ടിഷ് മലയാളിയുടെ ബാഷ്‌പാഞ്‌ജലി