പക്ഷിപ്പനിയെ തുടർന്നു താറാവുകളെയും കോഴികളെയും കൊന്ന കർഷകർക്കു സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം നൽകും. രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള പക്ഷിക്ക് 200 രൂപ ലഭിക്കും. നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ക്ഷി​പ്പ​നി​യെ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ക്ഷി​ക​ളെ​യാ​ണു കൊ​ന്നൊ​ടു​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 25000 പ​ക്ഷി​ക​ളെ കൊ​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തു പൂ​ർ​ത്തി​യാ​ക്കും.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ക​ഴി, നെ​ടു​മു​ടി, പ​ള്ളി​പ്പാ​ട്, ക​രു​വാ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ട്ട​യം ജി​ല്ല​യി​ലെ നീ​ണ്ടൂ​രി​ലു​മാ​ണ് പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് എ​ച്ച് 5 എ​ൻ 8 വൈ​റ​സാ​ണ്. ഇ​വ ഇ​തു​വ​രെ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​ർ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ പ​ക്ഷി​മാം​സം പാ​ച​കം ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എം. ദി​ലീ​പ് പ​റ​ഞ്ഞു.