കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ്. വാക്സിൻ ലഭിക്കാനായി ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും ഇ-മെയിൽ മുഖേനയും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു മുന്നറിയിപ്പ്.

പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മു​ൻ​കൂ​ർ പ​ണം അ​ട​യ്ക്കാ​നാ​യി പേ​യ്മെ​ന്‍റ് ലി​ങ്കു​ക​ൾ ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും, ആ​ധാ​ർ ന​ന്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ലൂ​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ത​ട്ടി​പ്പു ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ​യോ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യോ വെ​ബ്സൈ​റ്റു​ക​ളോ അ​റി​യി​പ്പു​ക​ളോ മാ​ത്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വ്യാ​ജ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍​സ​ന്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളോ ക്രെ​ഡി​റ്റ്/ ഡെ​ബി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളോ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​ക​രു​തെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.