ഇത്രമേലെന്നെ നീ
സ്നേഹിച്ചിരുന്നെന്ന്
സ്വപ്നത്തിൽ പോലും
ഞാൻ നിനച്ചില്ല…..

അത്രമേലനുരാഗ
സുഗന്ധം നിറച്ചു നീ
ഇന്നെൻ്റെ ജീവനിൽ
നിറഞ്ഞു നിൽപ്പൂ…

കൂട്ടിടും നിന്നെ ഞാൻ
താഴ്വവരയിൽ
ദേവതാരുക്കൾ
പൂക്കും സന്ധ്യയൊന്നിൽ…

കാതരമായൊരാ
ശബ്ദവീചികളന്നെൻ
കാതുകളിൽ
രാഗ തേൻ നിറക്കും…

അർപ്പിക്കും ഞാനെൻ്റെ
ദീപാരാധന നിൻ
മഞ്ഞമന്ദാരത്തിൻ
ചുംബനത്താൽ…..

ആലപിക്കും ഞാൻ
ദേവരാഗങ്ങളോരോന്നായ്
അന്നെൻ്റെ ദേവിക്കു
സോപാന സംഗീതമായ്……

മായല്ലെ മറയല്ലേ നീയെൻ്റെ
മുഗ്ദ്ധ സൗന്ദര്യമേ എൻ്റെ
മൺചിരാതുകൾ
തെളിഞ്ഞിടട്ടേ…