തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമാകും; തമ്പാനൂരിലെ മർട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും

തിരുവനന്തപുരം: തമ്പാനൂരിലെ മർട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും. ഡിസംബറിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണം മുടങ്ങിയിരുന്നു. അതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പ്രശ്നം വാഹനത്തിരക്കും അവ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ്. അമൃതം, സ്‌മാർട്ട് സിറ്റി പദ്ധതികളിലൂടെയാണ് നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. തമ്പാനൂരിൽ റെയിൽ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് അ‍ഞ്ച് നിലകളുള്ള പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.