പച്ചക്കറി ചാലഞ്ച് 2020 രെജിസ്ട്രേഷൻ പോസ്റ്റ്‌

( കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിലുള്ള കോഡിലും കേരളത്തിന്‌ പുറത്ത് ഇന്ത്യയിൽ ഉള്ളത് എല്ലാം ഒരേ കോഡിലും വിദേശങ്ങളിലേത് വേറൊരു കോഡിലും രെജിസ്റ്റർ ചെയ്യുന്നതാണ്. ബാൽക്കണി കൃഷിയും പരിഗണിക്കും )

പ്രിയപ്പെട്ടവരെ,

കോറോണ വൈറസ് രോഗം വ്യാപകമായ പ്രത്യേക സാഹചര്യത്തിൽ ഓരോ വീട്ടിലും ഒരു അടുക്കള തോട്ടം ഉണ്ടാക്കേണ്ട അടിയന്തിര സാഹചര്യം സംജാതമായിരിക്കുകയാണ്.

കൊറോണ രോഗം ഉയർത്തുന്ന
ഭീതികരമായ അവസ്ഥ നേരിടുന്നതിന് ഓരോ വ്യക്തിയും ആരോഗ്യം കൈവരിക്കേണ്ടത് ആവശ്യമാണ്.

വീടുകളിൽ അടുക്കള തോട്ടം ഒരുക്കുന്നതിനും കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനും കേരളത്തിലെ ഏറ്റവും വലിയ കൃഷി ഗ്രൂപ്പുകളിൽ ഒന്നായ നമ്മുടെ അടുക്കള തോട്ടം മുന്നിട്ട് ഇറങ്ങുകയാണ്.

ഇതിൻ്റെ ഭാഗമായി നടത്തുന്ന കൃഷി ചലഞ്ച് ഏറ്റെടുക്കാൻ നമ്മുടെ ഗ്രൂപ്പിലെ മൂന്ന് ലക്ഷത്തി അറുപത്തയ്യായിരത്തോളം അംഗങ്ങൾ മുന്നിട്ടിറങ്ങിയാൽ കേരളത്തെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തം ആക്കാൻ സാധിക്കും.

ആവശ്യമായ പച്ചക്കറി വിത്തുകൾ ഓരോ കുടുംബത്തിനും ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചിട്ടുണ്ട്.

മത്സരം എങ്ങനെ?

1.സ്വന്തം വിത്ത്, കൃഷിഭവൻ, കടകൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കാൻ കഴിയുന്ന വിത്തുകൾ കൃഷിക്ക് ഉപയോഗിക്കാം.

2. നിലം ഒരുക്കൽ മുതൽ വിളവെടുത്ത് പാചകം വരെയുള്ള കാര്യങ്ങൾ പോസ്റ്റിൽ ഉൾപ്പെടുത്താം.

3. ദിവസം ഒരു പോസ്റ്റ് എന്ന രീതിയിൽ ചെയ്യാവുന്നതാണ്. ആഴ്ചയിൽ 2 പോസ്റ്റ് എങ്കിലും വേണം.

4. ഒരു പോസ്റ്റിൽ പരമാവധി ഉൾപ്പെടുത്താവുന്ന ഫോട്ടോ, വീഡിയോ എണ്ണം 4 ആയി നിജപ്പെടുത്തിരിക്കുന്നു. വീഡിയോയും ഉൾപ്പെടുത്താം. വീഡിയോ ഉൾപ്പെടുത്തിയാൽ ഫോട്ടോയുടെ എണ്ണം ഒന്ന് കുറയ്ക്കണം

5. നാല് ഫോട്ടോയിൽ ഒന്നിലെങ്കിലും മത്സരാർഥിയുടേയോ കുടുംബാഗങ്ങളുടേയോ ചിത്രം ഉണ്ടായിരിക്കണം.

6. ഫോട്ടോയിൽ വരുന്ന വ്യക്തി മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചിരിക്കണം. പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ ഉള്ള ലൈവ് ഫോട്ടോകൾ ആണ് ഉപയോഗിക്കേണ്ടത്.

7. ഫോട്ടോയിൽ ഫോട്ടോ എടുത്ത തീയതി ഉണ്ടായിരിക്കണം. (ഇതിനായി ഫോൺ, കാമറ എന്നിവയിലെ ഡേറ്റ് ഓപ്ഷൻ ഓൺ ചെയ്യുക.ഈ സെറ്റിംഗ്സ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും ടൈം സ്റ്റാമ്പ് എന്ന ആപ്പ് ഡൗൺലോഡ്
ചെയ്ത് ആപ്പ് ഉപയോഗിച്ച് ഫോട്ടോ എടുക്കുക. പഴയ ഫോട്ടോയിൽ എഡിറ്റ് ചെയ്ത് തീയതി ചേർക്കുന്നവരെ അയോഗ്യരാക്കുന്നതാണ്.

8. ഫോട്ടോകൾക്കൊപ്പം വ്യക്തമായ ആകർഷകമായ ഒരു വിവരണം ഉണ്ടായിരിക്കണം .

9 മത്സര പോസ്റ്റിന് മുകളിലായി രജിസ്റ്റർ നമ്പർ കൃത്യമായി എഴുതണം

10. #NAT എന്നതിന് ശേഷം ജില്ല അതിന് ശേഷം രജിസ്റ്റേഷൻ നമ്പർ എന്നിവ സ്പെയിസ് ഇല്ലാതെ എഴുതണം. ഉദാഹരണം തിരുവനന്തപുരം ജില്ലയിലെ ഒന്നാം നമ്പർ മത്സരാർത്ഥി താഴെ പറയുന്ന രീതിയിൽ എഴുതണം.
#NATTVM01

11. രാസവളം, രാസ കീടനാശിനികൾ എന്നിവ ഉപയോഗിക്കുന്നതായി വിവരിക്കുന്ന പോസ്റ്റുകൾ അപ്രൂവ് ചെയ്യുന്നതല്ല.

12.ഇടുന്ന പോസ്റ്റുകളെ പറ്റി എന്തെങ്കിലും പരാതി ഉയർന്നാൽ അറിയിപ്പില്ലാതെ പോസ്റ്റ് നീക്കം ചെയ്യുന്നതായിരിക്കും

13. മത്സരം വിഷു ദിനത്തിൽ തുടങ്ങി തിരുവോണ നാളിൽ അവസാനിക്കും.

14. കേരളത്തിനകത്ത്
ജില്ല തിരിച്ചായിരിക്കും മത്സരം.
കേരളത്തിന് വെളിയിൽ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ ഒരു ഗ്രൂപ്പായും . ഇന്ത്യക്ക് വെളിയിൽ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവരെ മറ്റ് ഒരു ഗ്രൂപ്പായും പരിഗണിക്കുന്നതാണ്.

15. ഓണത്തിന് ശേഷം നടക്കുന്ന നമ്മുടെ അടുക്കളത്തോട്ടം മീറ്റിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

16. നമ്മുടെ അടുക്കളത്തോട്ടം ഗ്രൂപ്പിന്റെ അഡ്മിൻ, മോഡറേറ്റർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല.

17. മത്സരത്തിലെ അന്തിമ തീരുമാനം
അഡ്മിൻ പാനലിന് ആയിരിക്കും.

18. മത്സരത്തിനായി ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റ് സ്വന്തം ടൈo ലൈനിൽ കൂടി ഷെയർ ചെയ്യേണ്ടതാണ്.

19. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി പേരും ജില്ലയും താഴെ കമന്റ് ചെയ്യുക. ഏപ്രിൽ 14 ന് ഉച്ചക്ക് ഒരു മണി വരെ ഇപ്രകാരം പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

നമ്മുടെ അടുക്കളത്തോട്ടം അഡ്മിൻ Sathy Nair.