അക്ഷരം കൂട്ടി വായിച്ചു തുടങ്ങിയ നാളുകളുടെ ആവേശത്തോടെ..

സ്വന്തം പേരെഴുതുവാൻ തുണയായ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയ കാലത്തിലൂടെ‌..

അറിവ്‌ തിരഞ്ഞും ഉത്തരം തേടിയും പുസ്തകം പരതിയ പകലുകളിലൂടെ..

കവിതകൾ ഉരുവിട്ടും, കഥകൾ വായിച്ചും ഉറക്കത്തോട്‌ മത്സരിച്ച രാവുകളിലൂടെ..

പ്രീയപ്പെട്ടൊരാൾ സമ്മാനിച്ച പുസ്തകത്തിലെ വരികൾക്കിടയിൽ ഹൃദയം തിരഞ്ഞിറങ്ങിയ കൗമാര കുതൂഹലങ്ങളിലൂടെ..

മഞ്ചാടി മണികൾക്കും മയിൽപീലിക്കും വളപ്പൊട്ടുകൾക്കും ഒപ്പം ചില്ലലമാരയിൽ ഒളിപ്പിച്ച പുസ്തകത്തിലെ അടയാള വാക്യങ്ങൾക്കൊപ്പം..

കഥകളിൽ നിന്നിറങ്ങി വന്ന പ്രീയ കഥാപാത്രങ്ങൾക്കൊപ്പം അവരുടെ ജീവിത വഴികളിൽ സ്വപ്നം തിരഞ്ഞിരുന്ന നേരങ്ങളിലൂടെ..

ഉറഞ്ഞു തുള്ളിയും, അലറി പെയ്തും, ഭാവസാന്ദ്രമായി ഒഴുകിയും നിറഞ്ഞ കവിതകളുടെ തോരാ പെയ്തിനൊപ്പം..

പേടിപ്പിച്ച, പ്രണയിപ്പിച്ച, ചിരിപ്പിച്ച, ഒടുവിൽ വിരഹ തീയിൽ നീറ്റിക്കുറിക്കിയെടുത്ത കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തുന്ന..

അകലങ്ങളിൽ എവിടെ നിന്നൊക്കെയോ നമ്മളെ തിരഞ്ഞു വന്ന എഴുത്തുകാർക്കൊപ്പം..

അവരുടെ സങ്കടങ്ങൾ, കലാപങ്ങൾ, ആജ്ഞകൾ, സംജ്ഞകൾ, പ്രണയങ്ങൾ, പ്രതികാരങ്ങൾ..പങ്ക്‌ വെച്ചു കൊണ്ട്‌..

അതിരുകളുള്ള രാജ്യങ്ങളും അരുതുകളുള്ള മനുഷ്യരും കൂടി കെട്ടിയടച്ചിട്ടും, തടയാൻ കഴിയാത്ത സാംസ്കാരിക ബോധത്തിന്റെ ചൂരും ചൂടും കാന്തിയും പേറിയ പുസ്തക കെട്ടുകളുടെ താളുകളിലേക്കുള്ള യാത്ര തുടങ്ങാം..

ട്രൂലൈസ്‌ പുസ്തകപ്പുര.

വായനയുടെ പുതിയ ശീലുകളിലേക്ക്‌ സുസ്വാഗതം.