അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ച വി. ചന്ദ്രകുമാർ എന്ന കലിംഗ ശശി വിടവാങ്ങി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം.
ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച അദ്ധേഹം സ്വതസിദ്ധമായ പ്രത്യേകതകൾ കൊണ്ടു തന്നെ, വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടു.
കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ആ മികവുള്ള അഭിനേതാവിന് മലയാളികളുടെ മനസ്സിൽ എന്നും ഇടമുണ്ടാവുക തന്നെ ചെയ്യും