ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് [18]മരിച്ചത്.
വിശാലിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ആറ്റിങ്ങൽ സ്വദേശി ആസിഫിനെ [20] ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോരാണി മാമത്തിന് സമീപം ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്ന് . ആലപ്പുഴയിൽ നിന്നും ടയറുമായി വരുകയായിരുന്നു ലോറി. കഴക്കൂട്ടം കോളേജിലെ ബിബിഎ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഒരേ ദിശയിൽ പോവുകയായിരുന്ന ബൈക്കും ലോറിയും എങ്ങനെ കുട്ടിയിടിച്ചു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

എതിർദിശയിൽ വന്ന ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ലോറിയുടിയിൽ പെടുകയായിരുന്നു എന്ന് പറയപ്പെടുന്നുവെങ്കിലും പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അടിയടിയിൽ കുടുങ്ങിയ ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുനീങ്ങിയ ശേഷമാണ് ലോറി നിർത്തുന്നത്. ഇതിനിടെ പെട്രോൾ ടാങ്ക് പൊട്ടിയ ബൈക്ക് തീപിടിച്ചു.

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീപിടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു. ബൈക്ക് പൂർണമായും കത്തിനശിച്ചു. ലോറിയും അതിലുണ്ടായിരുന്ന ടയയും കത്തിയമർന്നു.
ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.