ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്ക്.പി ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് മോദി ട്വീറ്റ് ചെയ്തു.കായികരംഗത്തെ അവരുടെ നേട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേസമയം പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജ എന്നാണ് മോദിയുടെ മറ്റൊരു പ്രതികരണം.