നടി നിത്യ മേനോൻ വിവാഹിതയാകുന്നുവെന്ന വിവരമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരൻ ആരാണ് എന്നതിൽ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. എന്നാൽ ഒരു പ്രശസ്ത മലയാള നടനുമായാണ് നിത്യയുടെ വിവാഹം നടക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയിൽ വരും മുൻപ് തന്നെ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നുവെന്നും നല്ല സുഹൃത്തുക്കളായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും പറയപ്പെടുന്നു.

എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നിത്യ. തന്റെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് നിത്യയുടെ പ്രതികരണം. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല. വാർത്ത പ്രചരിപ്പിക്കും മുൻപ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നുവെന്നും നടി ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു.