നമ്മുടെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന എല്ലാ സ്വർണ്ണാഭരണങ്ങളിലും ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്ര നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ മുദ്രകളില്ലാത്ത ആഭരണങ്ങള്‍ ഈ വർഷം ഏപ്രില്‍ 1 മുതല്‍ വില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണത്തെയും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ ഉദ്ദേശം . പുതിയ നിയമം പഴയ സ്വർണം കൈവശമുള്ള സാധാരണക്കാരെ യാതൊരു തരത്തിലും ബാധിക്കില്ല.എച്ച്‌യുഐഡി പൂർണ്ണമായും കച്ചവടക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണ്.

നിലവില്‍ നമ്മുടെ കേരളത്തില്‍ ഹാള്‍മാർക്ക് ചെയ്ത സ്വർണ്ണാഭരണമാണ് വില്‍ക്കുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം രാജ്യം മുഴുവനുള്ള ഉപയോക്താക്കൾക്ക് ഗുണമേൻമയുള്ള സ്വർണം ഉറപ്പാക്കാൻ വേണ്ടി ഉള്ളതാണ്… ഇനി ഹാള്‍മാർക്കില്ലാത്ത പഴയ സ്വർണം വില്‍ക്കുമ്പോഴോ മാറ്റി വാങ്ങുമ്പോഴോ യാതൊരു തരത്തിലുള്ള വിലക്കുറവും ഉണ്ടാവില്ല അതിൽ പേടിക്കേണ്ട ആവിശ്യം ഇല്ല. സ്വർണം തിരിച്ചെടുക്കുമ്പോൾ അതിന്റെ പരിശുദ്ധിയുടെ ഗ്രേഡ് ആണ് പരിഗണിക്കുക. പഴയ സ്വർണം മാറ്റിയെടുക്കുന്നതിനും തടസ്സമില്ല. സ്വർണത്തിന്റെ കാരറ്റ് അനുസരിച്ചുള്ള മൂല്യം എല്ലാവർക്കും ലഭിക്കും.

പുതിയ നിയമം ഗള്‍ഫ് മേഖലയിലെ, പ്രത്യേകിച്ച് ദുബായിലെ സ്വർണ്ണാഭരണ മേഖലയ്ക്കും ഗുണം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ നിയമം വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണ്ണാഭരണങ്ങളുടെ കാര്യത്തിലും ബാധകമാണോയെന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും സ്വർണാഭരണങ്ങള്‍ ധരിച്ച് വിദേശത്തേക്ക് പോവുന്നവേരേയും അവിടുന്ന് ആഭരണം വാങ്ങി ഇങ്ങോട്ട് വരുന്നവരേയും ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വർണ വ്യാപാരം എന്നത് സ്വന്തം നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമുള്ള ഒരു പ്രത്യേക വിപണിയായതിനാൽ, ഇന്ത്യയിൽ സ്വർണം ഹാൾമാർക്കുചെയ്യുന്നതിനുള്ള പുതിയ നിയമം ദുബായ് സ്വർണ്ണ വിപണിയെ നേരിട്ട് സ്വാധീനിച്ചേക്കില്ലെന്നാണ് പറയപ്പെടുന്നത്…. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യൻ വിപണി, അതിന്റെ നിയന്ത്രണങ്ങളിലോ ഡിമാൻഡിലോ ഉണ്ടാകുന്ന ഏതൊരു മാറ്റവും ദുബായ് ഉൾപ്പെടെയുള്ള ആഗോള സ്വർണ്ണ വിപണിയെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നാണ് കരുതേണ്ടത്…

സ്വർണവ്യാപാരത്തിന്റെയും ആഭരണ നിർമാണത്തിന്റെയും പ്രധാന കേന്ദ്രമാണ് ദുബായ്, ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണ് ദുബായിക്കുള്ളത്. “ഉയർന്ന നിലവാരമുള്ള സ്വർണ്ണത്തിന്റെ ആവശ്യകതയ്ക്ക് പേരുകേട്ടതാണ് ഇന്ത്യൻ വിപണി, പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ പരിശുദ്ധിയ്ക്കും ആധികാരികതയ്ക്കും സാക്ഷ്യപ്പെടുത്തിയ സ്വർണ്ണത്തിലേക്കുള്ള ഡിമാൻഡ് മാറുന്നതിന് കാരണമായേക്കാം. അന്താരാഷ്‌ട്ര നിലവാരം സാക്ഷ്യപ്പെടുത്തിയ ഉയർന്ന ഗുണമേന്മയുള്ള സ്വർണം വാഗ്ദാനം ചെയ്യുന്നതിന്റെ പ്രശസ്തി ഉള്ളതിനാൽ ഇത് ഉറപ്പായും ദുബായ് സ്വർണ്ണ വിപണിക്ക് ഗുണം ചെയ്യും.
കൂടാതെ, ഇന്ത്യയിലെ പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ സ്വർണ്ണത്തിന്റെ വില ഇനിയും കൂടുന്നതിനു കാരണമായേക്കാം, കാരണം ജ്വല്ലറികൾക്ക് പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പുതിയ യന്ത്രങ്ങളിലുo പ്രക്രിയകളിലും പണം നിക്ഷേപിക്കേണ്ടി വന്നേക്കാം . ഇത് ഇന്ത്യയിലെ സ്വർണ്ണ ഉൽപ്പന്നങ്ങളുടെ വിലയിൽ നേരിയ വർദ്ധനവിന് കാരണമാകും, ഇത് ദുബായ് സ്വർണ്ണ വില ഉപഭോക്താക്കളെ താരതമ്യേന കൂടുതൽ ആകർഷകമാക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള നിലവാരം ആഗോള സ്വർണ വില, വിനിമയ നിരക്കുകൾ, ഉപഭോക്തൃ മുൻഗണനകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും…

“ഇന്ത്യയിൽ നടപ്പിലാക്കുന്ന ആറക്ക ഹാൾമാർക്കിംഗ് ദുബായി വിപണിയിലെ സ്വർണ്ണ വിൽപ്പനയെ ബാധിക്കില്ല, കാരണം ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ മികച്ചത് ലഭിക്കുന്നു. ഇവിടെ നിന്ന് സ്വർണം വാങ്ങുന്ന താമസക്കാർക്കും സന്ദർശകർക്കും ശുദ്ധത ഒരു പ്രധാന ഘടകമാണെങ്കിലും, സ്വർണ്ണ വില കുറവാണ്, കൂടാതെ വിശിഷ്ടമായ ഡിസൈനുകളും വിശാലമായ ശ്രേണിയും പോലെയുള്ള മറ്റ് വശങ്ങളും ദുബായില്‍ നിന്നും സ്വർണ്ണം വാങ്ങുന്നത് ആകർഷകമാക്കുന്നു. ഈ വിപണിയിൽ, ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിന്റെ ഗുണനിലവാരം മാത്രമല്ല ഉറപ്പ് നൽകുന്നത്, ലോകമെമ്പാടുമുള്ള ഡിസൈനുകൾ തിരഞ്ഞെടുക്കാനുള്ള അവസരവരും അവർക്ക് ലഭിക്കുന്നു”…